[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സാമന്ത ശകുന്തളയാകുന്നു; ശാകുന്തളം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

തെന്നിന്ത്യന്‍ സൂപ്പർ നായികാ താരമായ സമാന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ റിലീസ് ചെയ്തിരിക്കുകയാണ്. ശകുന്തള ആയി കിടിലൻ ലുക്കിലാണ് സാമന്ത ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിഞ്ജാനശാകുന്തളം എന്ന ക്ലാസിക് കൃതിയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് വിവരങ്ങൾ പറയുന്നത്. ഈ കൃതിയുടെ വ്യത്യസ്ത ആവിഷ്കാരങ്ങൾ ഇതിനു മുൻപും വന്നിട്ടുമുണ്ട് പ്രേക്ഷകർ കണ്ടിട്ടുമുണ്ട്. എന്നാലും സാമന്ത ശകുന്തള ആയി നടത്തുന്ന പ്രകടനം കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധരും. നമ്മൾ കേട്ട് പഴകിയ പല മിത്തുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശകുന്തളയുടെ കണ്ണിലൂടെയാണ് ചിത്രം ഒരുക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഏതായാലും സമാന്തയെ കേന്ദ്രകഥാപാത്രമാക്കി, ഗുണശേഖര എന്ന സംവിധായകൻ അണിയിച്ചൊരുക്കുന്ന ഈ തെലുങ്ക് ചിത്രത്തില്‍, രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്ത ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ഈ ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേർന്നാണ് നിർമ്മിക്കുന്നത്. ഗുണ ടീം വര്‍ക്ക്‌സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് അവർ ഈ ചിത്രം ഒരുക്കുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇനി ഉടനെ റിലീസ് ചെയ്യാൻ പോകുന്ന സാമന്ത ചിത്രം വിജയ് സേതുപതി- നയൻ താര ടീമിനൊപ്പമുള്ള വിഘ്‌നേശ് ശിവൻ ചിത്രമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.