കേരളത്തിൽ വലിയ വിവാദമായി മാറിയ അട്ടപ്പാടി മധു കൊലക്കേസ് ഇപ്പോഴും കോടതിയിൽ നിൽക്കുന്ന ഒരു സംഭവമാണ്. മധു എന്ന് പേരുള്ള അട്ടപ്പാടി സ്വദേശി യുവാവിനെ, വിശപ്പിനു ഭക്ഷണം മോഷ്ടിച്ച് എന്നാരോപിച്ചു ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിരുന്നു. ഏകദേശം നാലു വർഷത്തോളം മുൻപാണ് ഈ സംഭവം അട്ടപ്പാടിയിൽ ഉണ്ടായത്. ഇപ്പോഴിതാ അതിനെ അടിസ്ഥാനമാക്കി ഒരു സിനിമ വരികയാണ് നമ്മുടെ മുന്നിലേക്ക്. മുടുക ഗോത്ര ഭാഷയിൽ, വിശപ്പ് പ്രമേയമായി ആദിവാസി ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസിയുടെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
വിജീഷ് മണി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മധു ആയി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത മലയാള നടനായ അപ്പാനി ശരത് ആണ്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. പി മുരുഗേശ്വരൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ബി ലെനിനും ഇതിനു സംഭാഷണം ഒരുക്കിയത് എം. തങ്കരാജ്ഉം ആണ്. മധുവിന്റെ മരണത്തെ ആസ്പദമാക്കി യാത്രാമൊഴി എന്ന പേരിൽ സോഹൻ റോയ് എഴുതിയ കവിത വലിയ രീതിയിൽ വൈറൽ ആയി മാറിയിരുന്നു. അത് തന്നെയാണ് ഈ ചിത്രം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് കൂടാതെ, ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച, പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമയ്ക്ക് ശേഷം സോഹൻ റോയ്,വിജീഷ് മണി എന്നിവർ ഒരുമിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ആദിവാസിക്ക് ഉണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.