[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അർച്ചന 31 നോട്ട് ഔട്ടിലെ ആദ്യ ഗാനം എത്തി; ഗായകനായി രമേശ് പിഷാരടി; വീഡിയോ കാണാം..!

പ്രശസ്ത മലയാള നടി ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാത്തൻ, ജെയിംസ് പോൽ എന്നിവരുടെ വരികൾക്ക് മാത്തൻ തന്നെ സംഗീതം പകർന്നപ്പോൾ ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്‌ത നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ്. അദ്ദേഹം പാടിയ മനസുനോ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി ആദ്യം ഐക്കോൺ സിനിമ റിലീസ് അർച്ചന 31 നോട്ടൗട്ട് എന്ന ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

ദേവിക പ്‌ളസ് ടു ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു ശ്രദ്ധ നേടിയ ആളാണ് ഇതിന്റെ സംവിധായകൻ അഖില്‍ അനില്‍കുമാര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജോയൽ ജോജി ആണ്. മുഹ്‌സിൻ പി എം ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്മാൻ അവറാൻ, രാജേഷ് മാധവൻ, സുനിൽ സുഗത, അഞ്ചു ജോസെഫ്, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, ബാബുരാജ്, ആലീസ്, അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാടു, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, പൊന്നു കുളപ്പുള്ളി, രമേശ് ബാബു, നയന എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.