പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് അഭിനയിക്കുന്ന ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഹർഭജൻ സിങിനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഈ എന്റെർറ്റൈനെർ സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. തമിഴ്, ഹിന്ദി, തെലുങ്കു എന്നിങ്ങനെ മൂന്നു ഭാഷകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഡി.എം. ഉദയകുമാർ സംഗീതമൊരുക്കിയ ഈ ചിത്രം ഹർഭജൻ സിംഗിന്റെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നേരത്തെ തന്നെ ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിച്ചു വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും , ചിയാൻ വിക്രം നായകനായ കോബ്രയിൽ അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫ്രണ്ട്ഷിപ് എന്ന ചിത്രത്തിന്റെ ട്രെയ്ലറിന്റെ ഹൈലൈറ്റ് തന്നെ ഹർഭജൻ സിംഗിന്റെ ആക്ഷൻ രംഗങ്ങൾ ആണ്. സതീഷ്, ശക്തിവേൽ മുരുകൻ, എം.എസ്. ഭാസ്കർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റായ മലയാള ചിത്രം ക്വീനിന്റെ റീമേക് ആണ് ഈ ചിത്രമെന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2004ൽ മുജെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ച ഹർഭജൻ 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് എന്ന സിനിമയയിലും തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.