[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശങ്കർ- രാം ചരൻ- ജയറാം ചിത്രത്തിന് തുടക്കമായി; പൂജ ചടങ്ങിലെ ചിത്രങ്ങൾ കാണാം.

രാം ചരണ്‍ നായക കഥാപാത്രമായി എത്തുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ഇന്ന് തുടക്കം കുറിച്ചു. പ്രശസ്‌ത മലയാള താരം ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നെഗറ്റീവ് കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ ജയറാം അഭിനയിക്കുക എന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ന് ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യമായാണ് രാം ചരൻ ശങ്കർ ചിത്രത്തിന്റെ ഭാഗമാകുന്നത്. രാം ചരണിന്റെ പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവി, ബോളിവുഡ് യുവ സൂപ്പർ താരം രൻവീർ സിങ് എന്നിവരും പൂജാ ചടങ്ങിൽ പങ്കെടുത്തു. ശങ്കർ ഒരുക്കാൻ പോകുന്ന, അന്യൻ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ, രൻവീർ സിങ് ആണ് നായകൻ.


ഇത് കൂടാതെ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 എന്ന ചിത്രവും ശങ്കറിന് പൂർത്തിയാക്കാൻ ബാക്കിയുണ്ട്. ആ ചിത്രം 60 ശതമാനം ഷൂട്ടിംഗ് കഴിഞ്ഞു മുടങ്ങി കിടക്കുകയാണ്. ഇപ്പോൾ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം പൂർത്തിയാക്കിയിരിക്കുകയാണ് രാം ചരൻ. എസ് എസ് രാജമൗലിയും ഇന്ന് നടന്ന പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു.  പ്രശസ്ത ബോളിവുഡ് നായിക കിയാര അദ്വാനി ആണ് ഈ ശങ്കർ- രാം ചരൻ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. തമൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2 ആയിരുന്നു ശങ്കറിന്റെ അവസാനത്തെ റിലീസ്. എന്നാൽ സമ്മിശ്ര പ്രതികരണമാണ് ആ ചിത്രം നേടിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.