[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാധകരെ ത്രസിപ്പിച്ചു സൂപ്പർ സ്റ്റാറിന്റെ അണ്ണാത്തെ മോഷൻ പോസ്റ്റർ

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അജിത് നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വീരം, വേതാളം, വിശ്വാസം എന്നിവ ഒരുക്കിയ സംവിധായകൻ ശിവ ആണ് ഈ പുതിയ സൂപ്പർ സ്റ്റാർ ചിത്രം ഒരുക്കിയിരിക്കുന്നത്. അണ്ണാത്തെ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേടിയെടുത്തത്. ദീപാവലി റിലീസ് ആയി നവംബർ നാലു വ്യാഴാഴ്ച ഈ ചിത്രം റിലീസ് ചെയ്യുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ വഴി പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. സൂപ്പർ സ്റ്റാർ ആരാധകരെ ഹരം കൊള്ളിക്കുന്ന ഒരു മോഷൻ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത് സൂപ്പർ സ്റ്റാറിന്റെ ഗംഭീര സ്ക്രീൻ പ്രസൻസിനും കിടിലൻ ഡയലോഗുകൾക്കുമൊപ്പം ഡി ഇമ്മൻ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ഈ മോഷൻ പോസ്റ്ററിന്റെ ഹൈലൈറ്റ് ആണ്.

സൺ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ്, ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സൂരി എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രം എഡിറ്റ് ചെയ്തത് റൂബനും ഇതിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു വെട്രിയും ആണ്. വലിയ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഈ ചിത്രം സംവിധായകൻ ശിവ, സവാരി മുത്തു, ആന്റണി ഭാഗ്യരാജ്, ചന്ദ്രൻ പച്ചൈമുത്തു എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അജിത് നായകനായ വലിമയ് എന്ന ചിത്രവുമായി അണ്ണാത്തെ ബോക്സ് ഓഫിസ് പോരാട്ടം നടത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.