കഴിഞ്ഞ ദിവസം മുതൽ ദൃശ്യ മാധ്യങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയം. പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ആണ് നായകൻ. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണിയും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ പൂനെയിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തെ കുറിച്ചുള്ള ചില സ്ഥിതീകരിക്കാത്ത വിവരങ്ങൾ ആണ് പുറത്തു വരുന്നത്. തമിഴകത്തിന്റെ ദളപതി വിജയ് ഈ ചിത്രത്തിൽ അതിഥി താരമായി എത്തും എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും ആറ്റ്ലി- വിജയ് സൗഹൃദം വെച്ച് അത് സംഭവിക്കാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല എന്നാണ് തെന്നിന്ത്യൻ സിനിമാ പണ്ഡിറ്റുകൾ പറയുന്നത്. ആറ്റ്ലി ഒരുക്കിയ തെറി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചത് വിജയ് ആണ്.
ഈ മൂന്നു ചിത്രവും സൂപ്പർ വിജയവും നേടിയിരുന്നു. രാജ റാണി എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയാണ് ആറ്റ്ലി അരങ്ങേറ്റം കുറിച്ചത്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ എന്ന ചിത്രം പൂർത്തിയാക്കിയ ശേഷമാണു ഷാരൂഖ് ഖാൻ ആറ്റ്ലി ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ഇതിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത് എന്ന വാർത്തകളും വന്നിരുന്നു. മാത്രമല്ല, മേൽ പറഞ്ഞ താരങ്ങൾക്കൊപ്പം തെലുങ്കു സൂപ്പർ താരം റാണ ദഗ്ഗുബതിയും ഈ ചിത്രത്തിൽ അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഏതായാലും ഈ വാർത്തകളുടെ ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.