[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സയ്ദ് മസൂദിന് അബ്രഹാം ഖുറേഷിയുടെ സമ്മാനം; മോഹൻലാലിന് നന്ദി പറഞ്ഞു പൃഥ്വിരാജ് സുകുമാരൻ..!

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. നൂറു കോടി ക്ലബിൽ ഇടം പിടിച്ചു മഹാവിജയമായി മാറിയ ഈ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്നും അബ്രഹാം ഖുറേഷി എന്നും പേരുള്ള കഥാപാത്രമായി ആണ് മോഹൻലാൽ അഭിനയിച്ചത്. അബ്രഹാം ഖുറേഷിയുടെ വലം കൈയായ സയ്ദ് മസൂദ് ആയി പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും ഒരുക്കി കഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ എന്നാൽ തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ മാത്രമല്ല, തന്റെ ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമൊക്കെയാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ഇപ്പോഴിതാ മോഹൻലാൽ തനിക്കു സമ്മാനിച്ച വിലപിടിപ്പുള്ള ഒരു കൂളിംഗ് ഗ്ലാസിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയാണ് പൃഥ്വിരാജ്.

ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി ആ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഒപ്പം “ചേട്ടന് നന്ദി” എന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. ഖുറേഷി അബ്രഹാം എന്ന കഥാപാത്രം ലുസിഫെറിൽ ഉപയോഗിക്കുന്ന മോഡൽ കൂളിംഗ് ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിരാജ് സുകുമാരന് സമ്മാനിച്ചിരിക്കുന്നതു. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ എമ്പുരാന്‍ എന്ന രണ്ടാം ഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. മുരളി ഗോപി രചിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കും. ഇത് കൂടാതെ ഒരു മൂന്നാം ഭാഗവും കൂടി ഈ ചിത്രത്തിന് ഉണ്ടാകുമെന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം അറിയിച്ചിട്ടുണ്ട്. 

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

6 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.