[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കിടിലൻ ആക്ഷനുമായി ക്രിക്കറ്റ് താരം ഹർഭജൻ സിങ്; ഫ്രണ്ട്ഷിപ് ട്രൈലെർ കാണാം..!

പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് അഭിനയിക്കുന്ന ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഹർഭജൻ സിങിനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഈ എന്റെർറ്റൈനെർ സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. തമിഴ്, ഹിന്ദി, തെലുങ്കു എന്നിങ്ങനെ മൂന്നു ഭാഷകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഡി.എം. ഉദയകുമാർ സംഗീതമൊരുക്കിയ ഈ ചിത്രം ഹർഭജൻ സിംഗിന്റെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നേരത്തെ തന്നെ ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിച്ചു വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും , ചിയാൻ വിക്രം നായകനായ കോബ്രയിൽ അഭിനയിക്കുന്നുണ്ട്. 

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫ്രണ്ട്ഷിപ് എന്ന ചിത്രത്തിന്റെ ട്രെയ്ലറിന്റെ ഹൈലൈറ്റ് തന്നെ ഹർഭജൻ സിംഗിന്റെ ആക്ഷൻ രംഗങ്ങൾ ആണ്. സതീഷ്, ശക്തിവേൽ മുരുകൻ, എം.എസ്. ഭാസ്കർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റായ മലയാള ചിത്രം ക്വീനിന്റെ റീമേക് ആണ് ഈ ചിത്രമെന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2004ൽ മുജെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ച ഹർഭജൻ 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ്  എന്ന സിനിമയയിലും തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.