പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ധമാക്ക എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റീലീസ് ചെയ്തു. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. അദ്ദേഹം ഒരുക്കിയ ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി എന്നു തുടങ്ങുന്ന ഒരു അടിപൊളി കല്യാണ ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആ ഗാനത്തിന് വളരെ മനോഹരമായ, കളർഫുൾ ആയ ദൃശ്യാവിഷ്കാരം ആണ് ഒമർ ലുലു നൽകിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിൽ ആണ് ഈ ഗാനം അദ്ദേഹം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
നായകനായ അരുൺ, നായികയായ നിക്കി ഗല്റാണി എന്നിവർക്കൊപ്പം നിന്നു ഈ ഗാനത്തിൽ തകർത്തു നൃത്തം വെച്ചിരിക്കുന്നത് പ്രേക്ഷകരുടെ പ്രീയപ്പെട്ട അഭിനേതാക്കളായ മുകേഷും ഉർവശിയും ആണ്. പ്രായം മറന്നു കൊണ്ട് അസാമാന്യമായ എനർജിയോടെ ആണ് ഇരുവരും ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവരുടെ പ്രകടനം ആണ് ഈ ഗാന രംഗത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. ബി കെ ഹരിനാരായണൻ വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അശ്വിൻ വിജയൻ, അഫ്‌സൽ, സച്ചിൻ രാജ്, സിതാര കൃഷ്ണകുമാർ, ശ്വേത എന്നിവർ ചേർന്നാണ്.
മേൽ പറഞ്ഞ അഭിനേതാക്കൾക്കോപ്പം ധർമജൻ ബോൾഗാട്ടി, ഇടവേള ബാബു, ഇന്നസെന്റ്, ശാലിൻ സോയ, നേഹ സക്സേന എന്നിവരും ഈ ഗാന രംഗത്തിൽ ഉണ്ട്. എം കെ നാസർ ആണ് ഈ എന്റർടൈനേർ നിർമ്മിച്ചിരിക്കുന്നത്. തന്റെ മുൻ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഒമർ ലുലു ധമാക്കയും ഒരു വലിയ വിജയമാക്കും എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതിന്റെ കഥ സംവിധായകൻ ഒമർ ലുലുവിന്റെ തന്നെയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.