[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം ഒരുക്കാൻ ആറ്റ്ലി; ചിത്രം മെർസലിന്റെ റീമേക്കോ ..?

തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ആറ്റ്ലി തന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ റിലീസ് കാത്തിരിക്കുകയാണ്. ഈ വരുന്ന ഒക്ടോബർ 25 നു ദീപാവലി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിൽ ദളപതി വിജയ് ആണ് നായക വേഷത്തിൽ എത്തുന്നത്. ഇതിനോടകം വലിയ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, ജാക്കി ഷെറോഫ് തുടങ്ങി വലിയ താര നിര ആണ് എത്തുന്നത്. വിജയ്‌യെ നായകനാക്കി തെരി, മെർസൽ തുടങ്ങിയ വമ്പൻ വിജയങ്ങൾ ഒരുക്കിയ ആറ്റ്ലി, രാജ റാണി എന്ന തന്റെ ആദ്യ ചിത്രവും സൂപ്പ് ഹിറ്റാക്കിയിരുന്നു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആറ്റ്ലി അടുത്ത വർഷം തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുമെന്നാണ്. ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്നറിയുന്നു. കുറച്ചു നാൾ മുൻപ് ഷാരൂഖ് ഖാനും ആറ്റ്ലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല, ബിഗിൽ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് ഷാരൂഖ് ഖാൻ നടത്തിയ പ്രശംസയും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആറ്റ്ലി ഒരുക്കാൻ പോകുന്ന ഷാരൂഖ് ഖാൻ ചിത്രം ആറ്റ്ലിയുടെ വിജയ് ചിത്രമായ മെർസലിന്റെ ഹിന്ദി റീമേക് ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഈ ചിത്രം ഒരു പുതിയ പ്രമേയം ആയിരിക്കും പറയുക എന്നും ചില കോണുകളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നു.

ഏതായാലും അധികം വൈകാതെ തന്നെ ആറ്റ്ലി- ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. മെർസൽ റീമേക് ആണ് ഈ ചിത്രം എങ്കിൽ മൂന്നു വേഷത്തിൽ ആവും ഷാരൂഖ് ഖാൻ ഇതിൽ പ്രത്യക്ഷപ്പെടുക. തുടർച്ചയായ പരാജയങ്ങൾക്കു ശേഷം കുറച്ചു നാളായി പുതിയ ചിത്രങ്ങൾ ഏറ്റെടുക്കാതെ മികച്ച തിരക്കഥകൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ആണ് ഷാരൂഖ്. ഷാരൂഖ് ഖാന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ റെഡ് ചില്ലീസ് ആയിരിക്കും ആറ്റ്ലി- ഷാരൂഖ് ഖാൻ ചിത്രം നിർമ്മിക്കുക എന്നും സൂചനകൾ ഉണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.