ഹിറ്റ് മേക്കർ ത്രിവിക്രം ശ്രീനിവാസാൻ ചെയുന്ന മഹേഷ് ബാബു നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഗുണ്ടുര്‍കാരത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങൾ. ട്രൈലെർ റിലീസായി 14 മണിക്കൂറിനുള്ളിൽ 24 മില്യൺ കാഴ്ചക്കാരും 6 ലക്ഷം ലൈക്ക്സും 25000 മികച്ച പ്രതികരണങ്ങളുമായി യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുന്നു. അലവൈകുണ്ഠപുരം ലോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടൂർകാരം
മഹേഷ് ബാബുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത് ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ്. ഗുണ്ടൂർ കാരത്തിൽ മഹേഷ് ബാബുനൊപ്പം മലയാളത്തിന്റെ സൂപ്പർ താരം ജയറാമുണ്ട്. രമ്യാ കൃഷ്ണൻ, പ്രകാശ് രാജ്, ജഗപതി ബാബു, റാവു രമേഷ്, വെണ്ണെലാ കിഷോർ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്
ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ഗുണ്ടുര്‍ കാരത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് യുകെയില്‍ അടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോക്സ് ഓഫീസിൽ 1000 കോടി കളക്ഷൻ ക്ലബ്ബിൽ കയറാൻ ഏറെ സാധ്യത ഉള്ള ചിത്രമായാണ് ഗുണ്ടുര്‍ കാരത്തിനെ പ്രമുഖ ട്രേഡ് അണലിസ്റ്റുകൾ വിലയിരുത്തുന്നത്.
ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാകൃഷ്ണയാണ് നിർമാണം. മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ എസ്. തമൻ സംഗീതസംവിധാനവും എഡിറ്റിങ് നവീൻ നൂലിയും നിർവഹിക്കുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.