നന്ദമൂരി കല്യാണ്‍ റാം നായകനായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ബിംബിസാര. ഈ മാസം ആദ്യം റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം മലയാളികളുടെ പ്രീയപ്പെട്ട നായികാ താരമായ സംയുക്ത മേനോൻ അഭിനയിച്ച തെലുങ്ക് ചിത്രമെന്ന നിലയിൽ കൂടി ഇവിടുത്തെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. വൈജയന്തി എന്ന പേരിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട സംയുക്ത മേനോന്റെ കാരക്ടറിനെ പരിചയപ്പെടുത്തുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ സൂപ്പർ ഹിറ്റായി മാറുകയാണ്. നായകൻ നന്ദമൂരി കല്യാണ്‍ റാമിനൊപ്പം ഒരു ഗ്ലാമർ നായികയുടെ മേനി പ്രദർശനവും നൃത്തവും നിറഞ്ഞ ഈ ഗാനത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഗുലേബകവലി എന്ന ഈ ഗാനം രചിച്ചത് രാമജോഗയ്യ ശാസ്ത്രിയും ഈ ഗാനം ആലപിച്ചത് ചിന്മയി ശ്രീപാദയുമാണ്. ചിത്തരഞ്ജൻ ഭട്ടാണ് ഇതിനു വേണ്ടി സംഗീതമൊരുക്കിയത്.
വസിഷ്‍ഠ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ്, ബ്രഹ്മാജി, ശ്രീനിവാസ റെഡ്ഢി തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ഹരികൃഷ്ണൻ കെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ വസിഷ്‍ഠ് ആണ്. ഛോട്ടാ കെ നായിഡു ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് തമ്മി രാജുവാണ്. ഏതായാലും നായകൻ നന്ദമൂരി കല്യാണ്‍ റാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. പത്ത് ദിവസം കൊണ്ടാണ് ഈ ചിത്രം അമ്പത് കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.