[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൽഫോൻസ് പുത്രന്റെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തത്: പൃഥ്വിരാജ്

ഒരു അൽഫോൻസ് പുത്രൻ ചിത്രം എന്ന ടാഗ് ലൈൻ മാത്രം മതി, സിനിമാപ്രേമികളെ ഗോൾഡിലേക്ക് ക്ഷണിച്ചുവരുത്തുന്നതിന്. ക്ലീഷേ കഥ പറച്ചിലിൽ നിന്നും വ്യത്യസ്ത സ്റ്റൈലിൽ സിനിമകൾ അവതരിപ്പിക്കുന്ന സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ കേന്ദ്ര വേഷങ്ങൾ ചെയ്യുന്നത് പൃഥ്വിരാജും നയൻതാരയുമാണ്.

ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ഗോൾഡ്, മലയാളത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവും കുടുതല്‍ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാകും എന്നാണ് നടൻ പൃഥ്വിരാജ് പറയുന്നത്. അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമാണ് ഈ ചിത്രത്തിൽ തന്നെ എത്തിച്ചതെന്നും താരം പറഞ്ഞു. പൃഥ്വിരാജിന്റെ അടുത്തതായി ഇറങ്ങുന്ന ‘തീർപ്പ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ ഞാൻ അടക്കം സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാ അഭിനേതാക്കളും അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഗോൾഡ് ചെയ്തത്. ചിത്രത്തിലെ ചെറിയൊരു ഷോട്ടിൽ അഭിനയിക്കുന്ന കഥാപാത്രമായി പോലും വന്നിരിക്കുന്നത് പേര് പറഞ്ഞാലറിയുന്ന താരങ്ങളാണ്.’ പൂർണമായും ഇതൊരു അൽഫോൻസ് പുത്രൻ സിനിമയാണെന്നും താരം പറഞ്ഞു.

പൃഥ്വിരാജ്- നയൻതാര ജോഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അൽഫോൻസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഗോൾഡ് നിർമിക്കുന്നത്.

അതേ സമയം, മോഹൻലാലിനെ നായകനാക്കിയാണ് അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അൽഫോൻസ് പുത്രന്റെ അടുത്ത സുഹൃത്തും പ്രശസ്ത തമിഴ് സംവിധായകനുമായ കാർത്തിക് സുബ്ബരാജാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. അൽഫോൻസ് പുത്രൻ പണ്ട് മുതലേ കടുത്ത മോഹൻലാൽ ആരാധകനാണെന്നും കാർത്തിക് സുബ്ബരാജ് ഓർത്തെടുത്തു. കാർത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് പേട്ട എന്ന ഫാൻ ബോയ് ചിത്രം ഒരുക്കിയത് പോലെ മോഹൻലാലിനെ വച്ച് താനും ഒരു ഫാൻ ബോയ് ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്നോട് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.

Anju

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

22 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.