പടയോട്ടം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബിജു മേനോൻ നായകനാവുന്ന പുതിയ ചിത്രം ഈ വരുന്ന ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്യാൻ പോവുകയാണ്. മര്യാദ രാമൻ എന്ന ദിലീപ് ചിത്രം ഒരുക്കി മൂന്നു വർഷം മുൻപേ അരങ്ങേറിയ സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. പഞ്ചവർണ്ണതത്തയുടെ വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ചിരിയും ആവേശവും നിറച്ച ട്രൈലെർ ആണ് ഇതെന്ന് നമ്മുക്ക് പറയാൻ സാധിക്കും. ഒരിക്കൽ കൂടി ഒരു ബിജു മേനോൻ ഷോ ആണ് നമ്മുക്കായി കാത്തിരിക്കുന്നത് എന്ന് ട്രൈലെർ നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കിടിലൻ കോമഡി ത്രില്ലെർ ആയാണ് സുരേഷ് ദിവാകർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തം.
65 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരിച്ചത്. പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുശ്രീ, ഷംന കാസിം എന്നിവര്‍ ആണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് നാദിർഷായും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ജോൺകുട്ടിയും ആണ്. ഏതായാലും ആനക്കള്ളന്റെ ട്രൈലെർ സിനിമാ പ്രേമികളും ആരാധകരും ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് തന്നെ പറയാം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.