മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കൊച്ചു ചിത്രമാണ് പ്രശോഭ് വിജയൻ എന്ന നവാഗതൻ എഴുതി സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രം. നവാഗതരെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്താൻ പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ് ആരംഭിച്ച ഇ ഫോർ എക്സ്പിരിമെന്റ് എന്ന പുതിയ ബാനറിൽ വരുന്ന ചിത്രം എന്ന നിലയിലും ലില്ലി ഏറെ വാർത്താ പ്രാധാന്യം നേടി. തീവണ്ടി ഫെയിം സംയുക്താ മേനോൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലൂടെ ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും മലയാള സിനിമയിലേക്ക് എത്തുകയാണ്. ആര്യൻ മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, സജിൻ ചെറുകയിൽ, കെവിൻ ജോസ് എന്നീ പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മികച്ച റിലീസ് ആണ് കേരളത്തിൽ നേടിയിരിക്കുന്നത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഒന്നര മണിക്കൂർ ദൈർഖ്യം മാത്രമാണ് ഉള്ളത്. വളരെയധികം റിയലിസ്റ്റിക് ആയും ത്രില്ലിങ്ങ് ആയും കഥ പറയുന്ന ഒരു ചിത്രമാണ് ലില്ലി എന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. വലിയ വരവേൽപ്പ് തന്നെയാണ് ലില്ലിയുടെ ട്രെയിലറിനും ലഭിച്ചത്. ഒരുപക്ഷെ ആ ട്രൈലെർ നേടിയെടുത്ത ശ്രദ്ധയാവാം ഇന്ന് ലില്ലിയെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതിനു ഒരു കാരണമായത്. വളരെ തീവ്രമായ രീതിയിൽ കഥ പറയുന്ന, വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു ചിത്രമായിരിക്കും ലില്ലി എന്ന പ്രതീക്ഷ പ്രേക്ഷകന് നല്കാൻ ആ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാം പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. ശ്രീരാജ് രവീന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ലില്ലിയുടെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.