യുവ താരം ദുൽഖർ സൽമാൻ ഇന്ന് തൃശൂരിൽ എത്തിയത് ചുങ്കത്ത് ജൂവലറിയുടെ പത്താമത് ഷോ റൂം ഉൽഘാടനം ചെയ്യാൻ ആണ്. ആരാധകരും സിനിമാ പ്രേമികളും ചേർന്നു ഒരുക്കിയ ആവേശോജ്വലമായ സ്വീകരണം ആണ് അവിടെ ദുൽഖർ സൽമാനെ കാത്തിരുന്നത്. ദുൽഖറിനെ കാണാൻ അവിടെ തടിച്ചു കൂടിയത് വൻ ജനാവലി ആണ്. അവരുടെ സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നു ആരാധകർക്കൊപ്പം ഉള്ള ഒരു സെൽഫി വീഡിയോ ദുൽഖർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചു. തനിക്ക് നൽകിയ സ്നേഹത്തിന് തൃശൂര്ക്കാരോട് നന്ദി പറഞ്ഞ ദുൽഖർ അതോടൊപ്പം തന്നെ ക്ഷണിച്ച സി പി പോൾ, രഞ്ജിത് പോൾ എന്നിവർക്കും നന്ദി അറിയിച്ചു.
ദുൽഖർ നായകനായി എത്തുന്ന പുതിയ ചിത്രം ഈ വരുന്ന ഏപ്രിൽ 25 ന് ആണ് റീലീസ് ചെയ്യുന്നത്. ഒരു യമണ്ഡൻ പ്രേമ കഥ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി സി നൗഫൽ ആണ്. ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഇന്നലെ റീലീസ് ചെയ്ത ഗാനം എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ്. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.