തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എൻ ബി കെ 109 എന്ന താത്കാലികമായ ടൈറ്റിലോടെ പുറത്തു വന്ന ഈ ടീസർ വീഡിയോക്ക് വലിയ സ്വീകരണമാണ് ബാലയ്യ ആരാധകർ നൽകുന്നത്. പതിവ് പോലെ ഒരു മെഗാ മാസ്സ് ചിത്രം തന്നെയാണ് ബാലയ്യ ആരാധകർക്കായി കൊണ്ട് വരുന്നതെന്ന സൂചനയാണ് ഈ വീഡിയോയും നൽകുന്നത്. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ചു മുന്നേറുന്ന ബാലയ്യയുടെ ഈ പുതിയ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് ബോബി കൊല്ലിയാണ്. അടുത്തിടെ ചിരഞ്ജീവി നായകനായ വാൾട്ടയർ വീരയ്യ എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് ബോബി കൊല്ലി. അഖണ്ഡ എന്ന ചിത്രത്തിലൂടെ ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ ബാലയ്യ, അതിനു ശേഷം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡി, ഭഗവന്ത് കേസരി എന്നീ ചിത്രങ്ങളിലൂടെയും ആ നേട്ടം ആവർത്തിച്ചു.
സിതാര എന്റെർറ്റൈന്മെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യ ദേവര നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തുമെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിജയ് കാർത്തിക് കണ്ണൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ തമൻ എസ് ആണ്. നിരഞ്ജൻ ദേവരമനേ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ബാക്കി താരനിരയെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.