മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിലീസ് ചെയ്തത്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും രചിച്ചതും അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പം നവാഗതനായ ദേവദത് ഷാജിയും ചേർത്തന്നു രചിച്ച ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നത്. അതിൽ മൈക്കിൾ എന്ന കഥാപാത്രം യൗവ്വനകാലത്തു സ്നേഹിച്ചിരുന്ന ആലീസ് എന്ന കഥാപാത്രമായി എത്തിയത് അനസൂയ ഭരദ്വാജ് എന്ന തെലുങ്കു നടിയാണ്. നടി, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അനസൂയ ഭരധ്വാജ്. തെലുങ്ക് സിനിമയിൽ സജീവമായി നിൽക്കുന്ന ഈ താരം 2003 ഇൽ ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ ഈ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഭീഷ്മപർവം കൂടാതെ കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്‌തു സൂപ്പർ ഹിറ്റായ തെലുങ്കു ചിത്രം പുഷ്പയിലും അനസൂയ അഭിനയിച്ചിരുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിലും അനസൂയ വേഷമിടുന്നുണ്ട്. ചിരഞ്ജീവി നായകനായ ആചാര്യ ആണ് അനസൂയ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രം .ഏപ്രിൽ ഇരുപത്തിയൊന്പതിനു ആണ് ഈ ചിത്രം എത്തുക. ഇത് കൂടാതെ പക്കാ കൊമേർഷ്യൽ, രംഗ മാർത്താണ്ഡ എന്നീ ചിത്രങ്ങളും അനസൂയ അഭിനയിച്ചു ഇനി വരുന്നുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രം മലയാളത്തിലെ അനസൂയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു. ക്ഷണം, രംഗസ്ഥലം എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനമാണ് ഈ നടിക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.