രണ്ടു ബ്രഹ്മാണ്ഡ ഹിറ്റുകൾ ആണ് ഈ വർഷം ഇതിനോടകം ഇന്ത്യൻ സിനിമയിൽ ഉണ്ടായതു. അതിലൊന്ന് എസ് എസ് രാജമൗലി ഒരുക്കിയ തെലുങ്കു ചിത്രം ആർ ആർ ആർ ആണെങ്കിൽ, മറ്റൊന്ന് പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ കന്നഡ ചിത്രം കെ ജി എഫ് 2 ആണ്. അഞ്ചോളം ഭാഷകളിൽ ആണ് ഈ രണ്ടു ചിത്രവും പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയത്. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ നായകന്മാരായി എത്തിയ ആർ ആർ ആർ ഇപ്പോൾ ആയിരത്തിഒരുനൂറ് കോടിയാണ് ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. റോക്കിങ് സ്റ്റാർ യാഷ് നായകനും ബോളിവുഡ് താരം സഞ്ജയ് ദത് വില്ലനായും എത്തിയ കെ ജി എഫ് 2 ഇപ്പോൾ ആയിരം കോടിയിലേക്കു കുതിക്കുകയാണ്. എന്നാൽ ഈ രണ്ടു ചിത്രത്തിനും എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി സീരീസിലെ രണ്ടാം ഭാഗമായ ബാഹുബലി 2 ഉണ്ടാക്കിയ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞില്ല.
പത്തു ദിവസം കൊണ്ടാണ് ബാഹുബലി 2 ആഗോള കളക്ഷനായി ആയിരം കോടി രൂപ നേടിയത് എങ്കിൽ, ആർ ആർ ആർ ആ നേട്ടത്തിൽ എത്താൻ പതിനഞ്ചു ദിവസത്തിന് മുകളിൽ ആണ് എടുത്തത്. ഇപ്പോൾ കെ ജി എഫ് 2 റിലീസ് ചെയ്തു പതിനൊന്നു ദിവസവും ആയതോടെ ബാഹുബലി 2 ഇട്ട റെക്കോർഡ് അങ്ങനെ തന്നെ നിലനിൽക്കുകയാണ്. 1700 കോടിക്ക് മുകളിൽ ആണ് ബാഹുബലി 2 നേടിയ ഫൈനൽ ഗ്രോസ്. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നായകനായ ദങ്കൽ ആണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. രണ്ടായിരം കോടിക്ക് മുകളിൽ ആണ് ഈ ചിത്രം ആഗോള കളക്ഷൻ ആയി നേടിയത്. എന്നാൽ ഇതിന്റെ ചൈന റിലീസ് വൈകിയത് കൊണ്ട് ഏറ്റവും വേഗത്തിൽ ആയിരം കോടി നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ഇതിനും സാധിച്ചിരുന്നില്ല.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.