ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത മലയാളത്തിലെ നായികാതാരങ്ങളിൽ ഒരാളാണ് ഗായത്രി സുരേഷ്. ഈ അടുത്തിടെ ഒരു കാർ അപകടവുമായി ബന്ധപെട്ടു ഉണ്ടായ വിവാദത്തിൽ ഈ നടി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അന്ന് ഒട്ടേറെ ട്രോളുകൾ ആണ് ഗായത്രി സുരേഷ് ഏറ്റു വാങ്ങിയത്. അതിനു ശേഷം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്ന ആഗ്രഹം തുറന്നു പറഞ്ഞും ഈ നടി സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞു നിന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവവുമാണ് ഗായത്രി. ഇപ്പോഴിതാ, ഇന്നലെ വന്ന ഒരു ഇൻസ്റ്റഗ്രാം ലൈവിലൂടെ ഗായത്രി പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ കൂടി ഈ നടിക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കൊടുക്കുകയാണ്. നടിയുടെ ആവശ്യവും വളരെ വിചിത്രമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ട്രോളുകൾ നിരോധിക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കുകയും ചെയ്യാൻ മുഖ്യമന്ത്രിക്കു കഴിയും എന്നാണ് ഗായത്രി പറയുന്നത്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നാണ് നടിയുടെ ആവശ്യം. സമൂഹമാധ്യമങ്ങളിലൂടെ താൻ നേരിടുന്ന ആക്ഷേപങ്ങൾ എണ്ണി എണ്ണി പറഞ്ഞു കൊണ്ടാണ് ഗായത്രി ഈ വീഡിയോ ചെയ്തിരിക്കുന്നത്. കേരളത്തെ നശിപ്പിക്കാൻ വരെ കരുത്ത് ഈ ട്രോൾ ചെയ്യുന്നവർക്ക് ഉണ്ടെന്നും, അതുകാെണ്ട് ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നുമാണ് നടിയുടെ അഭ്യർത്ഥന. ലഹരി മരുന്നിൽ നിന്നു പണം സമ്പാദിക്കുന്നത് കുറ്റകരമാണ് എന്നത് പോലെയാണ് ട്രോളിൽ നിന്നു സമ്പാദിക്കുന്നത് എന്നും, ഈ ട്രോളുകളും കമന്റുകളും കാരണം ആളുകൾ മെന്റലായി എന്നും ഗായത്രി പറയുന്നു. ഏതായാലൂം ഈ വീഡിയോയുടെ പേരിലും ഗായത്രി ഇപ്പോൾ ട്രോളുകൾ ഏറ്റു വാങ്ങുകയാണ് എന്നതാണ് മറ്റൊരു വസ്തുത.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.