സൂപ്പർ ഹിറ്റായി മാറിയ ഗോലിസോഡ എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഗോലിസോഡ 2 ന്റെ ട്രൈലെർ കഴിഞ്ഞ ദിവസം എത്തി. എസ് ഡി വിജയ് മിൽട്ടൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ് മിൽട്ടന്റെ സഹോദരൻ കൂടിയായ ഭരത് സീനി ആണ്. റഫ് നോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ് മിൽട്ടൺ തന്നെ തിരക്കഥ രചിക്കുകയും ഛായാഗ്രഹണം നിർവഹിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അച്ചുവാണ്. സമുദ്രക്കനി നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത സംവിധായൻ ഗൗതം വാസുദേവ് മേനോനും പ്രശസ്ത മലയാള നടൻ ചെമ്പൻ വിനോദും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ചെമ്പൻ വിനോദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഗോലിസോഡ 2 .
ഇവരെ കൂടാതെ രോഹിണി, സുഭിക്ഷ, രക്ഷിത ബാബു, ഭരത് സീനി , വിനോദ, ഇസാക്കി ഭരത് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. അരുൺ ബാലാജി, വിജയ് മിൽട്ടൺ, ഡെസിങ് പെരിയസാമി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ദീപക് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് സുപ്രീം സുന്ദർ ആണ്. വിജയ് മിൽട്ടൺ സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് നൃത്തം ഒരുക്കിയിരിക്കുന്നത് ശ്രീധർ ആണ്.
ഒരു പക്കാ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോലിസോഡ എന്ന ചിത്രത്തിന്റെ നേരിട്ടുള്ള തുടർച്ച ആയല്ല ഈ രണ്ടാം ഭാഗം നിർമ്മിച്ചിരിക്കുന്നത് . ഈ വർഷം ഏപ്രിൽ മാസത്തിൽ ഗോലിസോഡ 2 റിലീസ് ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.