[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണയം നിറച്ചു കണ്ണും കണ്ണും കൊള്ളയ് അടിത്താൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..!

മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വിജയ് മിൽട്ടന്റെ സംവിധാന സഹായി ആയിരുന്ന ദേസിങ് പെരിയ സാമി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ചിത്രം ആയാണ് ഒരുങ്ങുന്നത്. ഇപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ വാലെന്റൈൻസ് ഡേ പ്രമാണിച്ചു റിലീസ് ചെയ്തിരുന്നു. ദുൽക്കറും നായികയും പ്രണയ ഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഗൗതം മേനോൻ- വിക്രം ചിത്രമായ ധ്രുവനച്ചത്തിരത്തിലെ നായികമാരിൽ ഒരാളായ റിതു വർമയാണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്.

ഡൽഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലൂടെ പ്രധാന കഥാപാത്രങ്ങൾ നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. ദുൽഖറിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ. സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. മണി രത്‌നം ഒരുക്കിയ ഓക്കേ കണ്മണി എന്ന തമിഴ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽകർ സൽമാന് തമിഴ് നാട്ടിലെ യുവാക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കണ്ണും കണ്ണും കൊള്ളയ് അടിത്തൽ എന്ന ചിത്രത്തിൽ റൊമാന്സിനൊപ്പം ആക്ഷനും പ്രാധാന്യം ഉണ്ടെന്നാണ് സൂചന. ഇതിനു ശേഷം രാ കാർത്തിക് ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രം കൂടി ദുൽകർ ചെയ്യും എന്നാണ് വാർത്തകൾ പറയുന്നത്. അതുപോലെ തന്നെ സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവും ദുൽകർ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ദുൽകർ പൂർത്തിയാക്കി കഴിഞ്ഞത് തെലുങ്കിലും തമിഴിലും ആയി ഒരുക്കിയ മഹാനദി എന്ന ചിത്രമാണ്. നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ ജമിനി ഗണേശന്റെ വേഷമാണ് ദുൽകർ അവതരിപ്പിച്ചത്. ഈ ചിത്രം മാർച്ച് അവസാനം പ്രദർശനത്തിന് എത്തും. ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പ്, നവാഗതനായ നൗഫൽ ഒരുക്കുന്ന കോമഡി എന്റെർറ്റൈനെർ എന്നിവയാണ് ദുൽകർ മലയാളത്തിൽ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ എന്നാണ് സൂചന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

14 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

15 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.