സൂപ്പർ ഹിറ്റ് മലയാള സംവിധായകൻ ഒമർ ലുലു ഒറ്റിറ്റിക്ക് വേണ്ടി ഒരുക്കിയ ചിത്രമാണ് നല്ല സമയം. ഫണ്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത് പ്രശസ്ത നടൻ ഇര്‍ഷാദ് അലി ആണ്. നാല് പുതുമുഖ നായികമാരെയാണ് ഈ ചിത്രത്തിലൂടെ ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇവരെ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫ്രീക്ക് ലുക്കില്‍ ഫ്രണ്ട്‍സുമായി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കല്‍, പാടിയിരിക്കുന്നത് ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എസ് എന്നിവരാണ്. ചിത്ര എസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പുതുമുഖ നായികമാരായ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വളരെ സ്റ്റൈലിഷ് ആയാണ് അവരെ ഈ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദുലേഖ വാര്യരാണ് ഈ ഗാനത്തിന് വേണ്ടി റാപ് വരികൾ എഴുതി ആലപിച്ചത്.
ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം ഒമർ ലുലു സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്ര എസ്, ഒമർ ലുലു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായി തിരിച്ചു വരുന്ന പവർ സ്റ്റാർ എന്ന മാസ്സ് ചിത്രമാണ് ഒമർ ലുലുവിന്റെ അടുത്ത തീയേറ്റർ റിലീസ്. പവർ സ്റ്റാർ ക്രിസ്മസ് റിലീസായാണ് എത്തുകയെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.