ബോളിവുഡിലെ യുവ സൂപ്പർ താരമായ രണ്ബീർ കപൂർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷംഷേര. ഇതിന്റെ ട്രെയ്‌ലർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഫിത്തൂർ എന്ന മനോഹരമായ പ്രണയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. രണ്ബീർ കപൂർ, നായികയായ വാണി കപൂർ എന്നിവരുടെ പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ ഗ്ലാമറസ് ആയാണ് വാണി കപൂർ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അർജിത് സിങ്, നീതി മോഹൻ എന്നിവർ ചേർന്നാലപിച്ച ഈ ഗാനം, രചിച്ചത് കരൺ മൽഹോത്രയാണ്. പ്രശസ്ത സംഗീത സംവിധായകൻ മിഥുൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
ഇരട്ട വേഷത്തിൽ രൺബീർ അഭിനയിക്കുന്ന ഈ ചിത്രം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. സഞ്ജയ് ദത്, റോണിത് ബോസ്, സൗരഭ് ശുക്ല എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് കരൺ മൽഹോത്രയാണ്. ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം ഈ മാസം 22 നാണ് ആഗോള റിലീസായി എത്തുന്നത്. അതിഗംഭീരമായ ആക്ഷൻ, വി എഫ് എക്സ്, ഫാന്റസി, കോമഡി, പ്രണയം എന്നിവയെല്ലാം നിറഞ്ഞ ഒരു ബ്രഹ്മാണ്ഡ പീരീഡ് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു ഇതിന്റെ ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. സംവിധായകനും, ഏക്താ പാഥക് മൽഹോത്രയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനായ് ഗോസ്വാമി, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ശിവകുമാർ വി പണിക്കർ എന്നിവരാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.