ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് റാം ഗോപാൽ വർമ്മ. കമ്പനി, സർക്കാർ, രക്തചരിത്ര തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങളാണ് അദ്ദേഹം ഇപ്പോൾ കൂടുതലായി ചെയ്യുന്നത്. റാം ഗോപാൽ വർമ്മയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഇന്ത്യയിലെ തന്നെ ആദ്യത്തെ മാർഷൽ ആർട്‌സ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ലട്ക്കി എന്ന ടൈറ്റിലാണ് ഈ മാർഷൽ ആർട്‌സ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
ലട്ക്കിയുടെ ട്രെയ്‌ലർ ഇതിനോടകം 1 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ്. ആക്ഷൻ എന്റർട്ടയിനർ എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലറിൽ തന്നെ നായികയുടെ ഒരുപാട് സാഹസിക രംഗങ്ങൾ കാണാൻ സാധിക്കും. പൂജ ബലേഖറാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മാർഷൽ ആർട്‌സ് വർഷങ്ങളോളം താരം അഭ്യസിക്കുകയായിരുന്നു. മുംബൈ, ഗോവ, ചൈന എന്നീ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിന് എത്തുന്നത്. രവി ശങ്കറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലഹർബട്ടാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കമൽ, പ്രഭു ദേവ എന്നിവരാണ് ലട്ക്കിയുടെ എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. ഡിസംബർ 10 ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിന് എത്തും. ചൈനയിൽ മാത്രമായി 20000 തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ കൂടുതലായി പ്രദർശനത്തിന് എത്തുന്ന റാം ഗോപാൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഷങ്ങൾക്ക് ശേഷം ഒരു ആർ.ജി.വി ചിത്രം തീയറ്ററിൽ റിലീസിനെത്തുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.