മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ വരുന്ന ഡിസംബർ രണ്ടാം തീയതി ആഗോള റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രം നൂറു കോടിയോളം രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കിയത്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിൽ ആയി എത്തുന്ന ഈ ചിത്രം ഇതിനോടകം അഡ്വാൻസ് ബുക്കിങ്ങിലും ഫാൻസ് ഷോകളുടെ എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. ഇതിനോടകം എണ്ണൂറിലധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്ത ഈ ചിത്രം ഗൾഫിലും അമേരിക്കയിലും വരെ അഡ്വാൻസ് ബുക്കിങ്ങിൽ മലയാളത്തിലെ നമ്പർ വൺ ആയിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതിന്റെ ഒരു വലിയ പ്രമോഷണൽ ഇവന്റ് കൂടി വരികയാണ്.
ഒരു ആഡംബര കപ്പലിൽ കടലിൽ വെച്ചാണ് മരക്കാർ ഇവന്റ് നടത്തിയിരിക്കുന്നത്. മനോരമ ഓൺലൈൻ പുറത്തു വിട്ട ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായി മാറുകയാണ്. ഈ വീഡിയോയിൽ ഒരു കുട്ടി ആരാധകൻ മോഹൻലാലിനോട് ചോദിക്കുന്ന ചോദ്യവും അതിനു മോഹൻലാൽ നൽകുന്ന രസകരമായ മറുപടിയും ഇപ്പോഴേ വമ്പൻ ഹിറ്റായി കഴിഞ്ഞു. കുഞ്ഞാലി മരക്കാർ മീശ പിരിക്കുമോ എന്നായിരുന്നു കുട്ടി ആരാധകനു തന്റെ ലാലേട്ടനോട് ചോദിക്കാനുള്ളത്. അതിനു മറുപടിയായി തന്റെ ട്രേഡ് മാർക്ക് ചിരിയിലൂടെ മോഹൻലാൽ പറഞ്ഞത് , ഇണ്ടാകും മോനെ ഒന്ന് അടങ്ങു എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം മൂവായിരത്തിൽ അധികം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.