മലയാളികളുടെ പ്രിയതാരമായ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹത്തിന്റെ ആരാധകർ ആഘോഷിക്കുകയാണ്. എല്ലാതവണത്തേയും പോലെ തന്നെ ഈ തവണയും അദ്ദേഹത്തിന് ആശംസകൾ നേരിട്ടറിയിക്കാൻ കൊച്ചിയിലുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടിച്ചു കൂടി. മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. കേരളത്തിലെ വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് തങ്ങളുടെ സ്വന്തം മമ്മുക്കക്ക് ആശംസകൾ അറിയിക്കാൻ കൊച്ചിയിലെത്തി ചേർന്നത്. കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും ആരാധകർ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതിനൊപ്പം അവർ പടക്കം പൊട്ടിക്കുന്നതും നമ്മുക്ക് കാണാൻ സാധിക്കും.
അവരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി വീടിനു പുറത്തു വരികയും തന്നെ കാണാൻ വന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഏതായാലും ഏറെ ആവേശത്തോടെയാണ് ആരാധകർ മെഗാസ്‌റ്റാറിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയഭിനയിച്ചു വരാനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍, തെലുങ്ക് ചിത്രമായ ഏജന്റ്, എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്റെ ഭാഗമായ കടുഗന്നാവാ ഒരു യാത്രാകുറിപ്പ് എന്നിവയാണ് ഇനി പുറത്തു വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. ആരാധകർക്കൊപ്പം തന്നെ മറ്റു സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ നൽകികൊണ്ട് മുന്നോട്ടു വരികയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.