ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞ് എന്ന ചിത്രം വരുന്ന ജൂലൈ 22 നു റിലീസ് ചെയ്യാൻ പോവുകയാണ്. ഇതിന്റെ ആദ്യ ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലറും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ കയ്യടിയാണ് നേടുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണെന്നു പറയാം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത് എന്നും, ഒരു സര്‍വൈവര്‍ ത്രില്ലറാണ് ചിത്രമെന്നുമുള്ള സൂചനകളാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും ഫഹദിന്റെ അച്ഛനുമായ ഫാസിലാണ്.
അതുപോലെ തന്നെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫഹദ് ഫാസിലിനൊപ്പം രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകർന്നിരിക്കുന്നു. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അർജു ബെൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ സജിമോൻ. വിക്രം എന്ന തമിഴ് ചിത്രത്തിന് ശേഷം തീയേറ്ററുകളിൽ എത്തുന്ന ഫഹദ് ചിത്രമായിരിക്കും മലയൻകുഞ്ഞ്. പാച്ചുവും അത്ഭുതവിളക്കും, തമിഴ് ചിത്രം മാമന്നൻ എന്നിവയാണ് ഇനി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ഫഹദ് ചിത്രങ്ങൾ.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.