തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നത് ഫഹദ് ഫാസിലിന് ഇപ്പോൾ ഒരു ശീലമാണ്. മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ എന്ന സ്ഥാനം മലയാളികൾ ഫഹദ് ഫാസിലിന് നൽകിയിട്ടുമുണ്ട്. ഫഹദിന്റെ പ്രശസ്തിയാവട്ടെ ഇപ്പോൾ മലയാളവും കടന്നു തമിഴ് സിനിമയിൽ വരെ എത്തിയിരിക്കുകയാണ്. സാധാരണ നമ്മൾ ഫഹദിനെ പരസ്യ ചിത്രങ്ങളിൽ കാണാറില്ലായിരുന്നു. എന്നാൽ ഈ അടുത്തിടെ കേരളാ ഗവൺമെൻറ് നു വേണ്ടി മിൽമയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു ഫഹദ്. ഫഹദ് ഫാസിലും ദിലീഷ് പോത്തനുമെല്ലാം പ്രത്യക്ഷപ്പെട്ട ആ പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ പുതിയ ഒരു പരസ്യത്തിനായി ഫഹദ് ഫാസിൽ നടത്തിയ മേക് ഓവർ കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാളികൾ.
സൺ ഫ്ലവർ ഓയിലിന്റെ പരസ്യത്തിന് വേണ്ടിയാണു ഫഹദ് ഫാസിൽ പുതിയ മേക് ഓവർ നടത്തിയത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഈ പരസ്യത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ കാണികളെ ആകർഷിച്ചു കൊണ്ട് മുന്നേറുന്നത്. ഒരു പൊണ്ണത്തടിയൻ ആയാണ് ഫഹദ് ഫാസിൽ ഈ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഇതിന്റെ സവിശേഷത. നാല്പത്തൊന്നു സെക്കന്റ് മാത്രം നീളമുള്ള ഈ പരസ്യ ചിത്രം ചെയ്യാനായി മണിക്കൂറുകൾ ആണ് ഫഹദ് ഫാസിൽ അധ്വാനിച്ചതു എന്ന് വ്യക്തമാക്കുന്നുണ്ട് ഇതിന്റെ മേക്കിങ് വീഡിയോ. ഏതായാലും വൈറൽ ആയി മാറിയ ആ വീഡിയോ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഇതാ ഇവിടെ കണ്ടു നോക്കൂ. ഫഹദിന്റെ മേക് ഓവർ കണ്ടു നിങ്ങൾ ഞെട്ടിയിരിക്കും എന്നുറപ്പാണ് .
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.