തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് സൂര്യ. രണ്ടു വർഷത്തിന് ശേഷം അദ്ദേഹം നായകനായി തീയേറ്ററുകളിൽ എത്താൻ പോകുന്ന ചിത്രമാണ് എതർക്കും തുനിന്ദവൻ. ഇതിനു മുൻപ് അദ്ദേഹം നായകനായ കെ വി ആനന്ദ് ചിത്രം കാപ്പാൻ കഴിഞ്ഞു വന്ന ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, അതിനു ശേഷം വന്ന സോഷ്യൽ കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം എന്നിവ ഒടിടി റിലീസ് ആയി ആമസോൺ പ്രൈമിലൂടെ ആണ് നമ്മുക്ക് മുന്നിൽ എത്തിയത്. അത് രണ്ടും മെഗാ വിജയങ്ങൾ ആയെങ്കിലും, സൂര്യയുടെ ഒരു മാസ്സ് ചിത്രത്തിന്റെ തീയേറ്റർ അനുഭവത്തിനു കാത്തിരിക്കുന്ന ആരാധകരുടെ മുന്നിലേക്കാണ് ഇപ്പോൾ എതർക്കും തുനിന്ദവൻ എത്തുന്നത്. ഇപ്പോഴിതാ മാർച്ച് പത്തിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. കുറെ നാളുകൾക്കു ശേഷം ഒരു കിടിലൻ മാസ്സ് കഥാപാത്രമായി സൂര്യയെ നമ്മുക്ക് കാണാൻ കഴിയും എന്ന ഉറപ്പാണ് ഇന്ന് വന്ന മാസ്സ് ടീസർ നമ്മുക്ക് നൽകുന്നത്.
ആക്ഷനും നൃത്തവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈൻമെൻറ് ആണ് ഈ ചിത്രം തരാൻ പോകുന്നത് എന്നും ഈ ടീസർ പറയുന്നു. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സൂര്യയ്‌ക്കൊപ്പം പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ്, ഇലവരശ്, എന്നിവരും അഭിനയിക്കുന്ന ഈ സിനിമക്കു ഡി ഇമ്മാൻ ആണ് സംഗീതം ഒരുക്കിയത്. റൂബൻ എഡിറ്റ് ചെയ്ത എതർക്കും തുനിന്ദവനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആർ രത്‌നവേലു ആണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.