[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രിയദർശിനി രാംദാസ് ആയി നയൻതാര; ലൂസിഫർ തെലുങ്കു റീമേക് ഒരുങ്ങുന്നു..!

മലയാളത്തിലെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ. നൂറു കോടി ക്ലബിൽ ഇടം പിടിച്ച രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫർ ഒരുക്കിയത് മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാനും മോഹൻലാൽ- പൃഥ്വിരാജ് ടീം ഉടനെ ചെയ്യും. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനെ തെലുങ്കു റീമേക് ആണ് പുരോഗമിക്കുന്നത്. മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി ആയി തെലുങ്കിൽ എത്തുന്നത് അവിടുത്തെ മെഗാ സ്റ്റാർ ചിരഞ്ജീവി ആണ്. അതുപോലെ ലുസിഫെറിലെ നായികയായ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര ആണ്.

ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഈ റീമേക്കിന്റെ സെറ്റിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ മോഹൻ രാജ ആണ് ഈ ചിത്രം തെലുങ്കിൽ ഒരുക്കുന്നത്. തനി ഒരുവനും വേലൈക്കാരനുമാണ് ഇതിനു മുൻപ് നയൻതാരയുമായി മോഹൻ രാജ ജോലി ചെയ്ത ചിത്രം. നയൻതാരയ്ക്കൊപ്പമുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞെന്നും അടുപ്പിച്ച് മൂന്നാം തവണയാണ് താൻ നയൻതാരയ്ക്കൊപ്പം ചിത്രം ചെയ്യുന്നതെന്നും മോഹൻരാജ ഫെയ്സ്ബുക്കിൽ കുറിച്ച് കൊണ്ട്, താരത്തോടൊപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

32 mins ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.