പതിനൊന്നു വർഷം മുൻപ് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് എസ്തർ അനിൽ. പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഈ കലാകാരി ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുന്നത്, ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ്. അതിനു ശേഷം മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച എസ്തർ, ദൃശ്യം 2 എന്ന ചിത്രത്തിലൂടെ ഈ വർഷം ഒരിക്കൽ കൂടി ഏവരുടെയും കയ്യടി നേടി. ഇതിനു മുൻപ് മലയാള സിനിമയിൽ നായികാ വേഷം ചെയ്‌തും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അതുപോലെ ഗ്ലാമറസ്, മോഡേൺ വസ്ത്രങ്ങളിൽ കൂടുതലും കാണപ്പെടുന്ന ഈ നടിയുടെ ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നതും. ഇപ്പോഴിതാ, എസ്തർ അനിലിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
തന്റെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുവാൻ എപ്പോഴും തയ്യാറുള്ള എസ്തർ, ഇപ്പോൾ കൂട്ടുകാരികൾക്കൊപ്പം ആഘോഷിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളതു. സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റിൽ ഒന്നിച്ചിരുന്നുള്ള സന്തോഷ നിമിഷങ്ങൾ ആണ് എസ്തർ പങ്കു വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയാണ് എസ്തർ ഈ ആഘോഷത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട് സ്വദേശിയായ എസ്തറിന്റെ അനുജനായ എറിക്കും ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 ന്റെ തെലുങ്കു പതിപ്പ് എന്നിവയാണ് ഇനി എസ്തർ അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ് ഭാഷകളിൽ ആണ് എസ്തർ അഭിനയിച്ചിട്ടുള്ളത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.