[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നായകന്റെ പിടിവാശി കാരണം അവസാനം എന്നെ മാറ്റി. ആ നായകനും ഞാനും തമ്മിൽ ഒരു പ്രശ്നവുമില്ല..!

കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം ഇട്ടു കൊണ്ട്, മിമിക്രി എന്ന കലക്ക് വലിയ രീതിയിൽ ജനപ്രീതി നേടിക്കൊടുത്ത ട്രൂപ്പ് ആയിരുന്നു കൊച്ചിൻ കലാഭവൻ. അവരുടെ ആദ്യത്തെ മിമിക്സ് പരേഡ് ടീമിലെ അംഗമായിരുന്നു പ്രശസ്ത സിനിമാ താരമായ കലാഭവൻ റഹ്മാൻ. അന്ന് ഉണ്ടായിരുന്ന ആറു പേരിൽ റഹ്മാനും തന്റേതായ വലിയ സംഭാവന നൽകിയ വ്യക്തിയാണ്. തുടർച്ചയായി പത്തു വർഷം കലാഭവനിൽ ഉണ്ടായിരുന്ന റഹ്മാൻ ഏഴു വർഷം ഗ്രൂപ്പ് ലീഡർ ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സിദ്ദിഖ്, ലാൽ, റഹ്മാൻ, ജയറാം, എൻ.എഫ്. വർഗീസ്, സൈനുദ്ദീൻ, കലാഭവൻ അൻസാർ, ദിലീപ്, ഹരിശ്രീ അശോകൻ, കലാഭവൻമണി, നാരായണൻകുട്ടി, ഷാജോൺ, കലാഭവൻ നവാസ്, പ്രജോദ്, അബി, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ കലാകാരൻമാർ കലാഭവനിൽ നിന്നു സിനിമയിലെത്തി താരങ്ങളായി മാറി. അന്തരിച്ചു പോയ എൻ.എഫ്. വർഗീസ്, സൈനുദ്ദീൻ, അബി, കലാഭവൻ മണി ഒഴികെയുള്ളവർ ഇന്നും സിനിമയിൽ സജീവമായി തന്നെ നിൽക്കുന്ന ആളുകളാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് കലാഭവൻ റഹ്മാൻ.

എഗ്രിമെന്റ് ചെയ്‌ത പല പടങ്ങളിൽ നിന്നും തന്നെ ചിലപ്പോൾ മാറ്റിയിട്ടുണ്ട് എന്ന് പറയുന്നു കലാഭവൻ റഹ്മാൻ. ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞു ഡേറ്റും വാങ്ങി അഡ്വാൻസും തന്നിട്ട്, അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ ആണ് തന്നെ അതിൽ നിന്നു മാറ്റിയ വിവരം അറിയുന്നത് എന്ന് റഹ്മാൻ വെളിപ്പെടുത്തുന്നു. ഈ അടുത്ത കാലത്തു ഒരു പടത്തിൽ തന്നെ അഭിനയിക്കാൻ വിളിച്ചു എങ്കിലും, നായകന്റെ പിടിവാശിയെ തുടർന്ന് തന്നെ അവർ മാറ്റി എന്നും, പക്ഷെ ആ നായകനും താനുമായി യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും റഹ്മാൻ പറയുന്നു. എന്താണ് കാരണമെന്നു സംവിധായകന് പോലും അറിയില്ല എന്നും, ഇങ്ങനെ ഒട്ടേറെ അനുഭവങ്ങൾ സിനിമ മേഖലയിൽ നിന്നു ഉണ്ടായിട്ടുണ്ട് എന്നും കലാഭവൻ റഹ്മാൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.