മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഗിന്നസ് പക്രു നായകനായി എത്തുന്ന ഈ ചിത്രം പല രീതിയിൽ ഇപ്പോഴേ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഇളയ രാജ ഡ്രസ് കോഡും ഇതിന്റെ ടീസർ, ട്രയ്ലർ എന്നിവയെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അതുപോലെ പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ഒന്നാണ് ഇതിലെ മനോഹര ഗാനങ്ങൾ. ജയസൂര്യ പാടിയ കപ്പലണ്ടി സോങ്ങും മറ്റു ഗാനങ്ങളുമെല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ടതായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു മനോഹരമായ മെലഡി കൂടി റിലീസ് ചെയ്ത് കഴിഞ്ഞു. പി ജയചന്ദ്രൻ ആലപിച്ച എന്നാലും ജീവിതമാകെ എന്ന പാട്ടാണ് റീലീസ് ചെയ്തത്.
ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. രതീഷ് വേഗ ഈണം പകർന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആണ്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഗിന്നസ് പക്രുവിന് ഒപ്പം ഇന്ദ്രൻസ്, ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഗിന്നസ് പക്രുവിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറും ഇതിലെ കഥാപാത്രം എന്നാണ് സൂചന.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.