[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇന്ത്യൻ 2 ഇൽ കമൽ ഹാസനൊപ്പം ഇന്ദ്രജിത് സുകുമാരനും..?

എന്തിരൻ 2 എന്ന രജനികാന്ത്- അക്ഷയ് കുമാർ ചിത്രത്തിന് ശേഷം
ഷങ്കർ ഒരുക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2 . ഷങ്കർ- കമൽ ഹാസൻ കൂട്ടുകെട്ടിൽ വർഷങ്ങൾക്ക്‌ മുൻപ് പുറത്തു വന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുക്കുന്നത്. ചില സാങ്കേതിക തടസ്സങ്ങൾ മൂലം ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ് എങ്കിലും ഇന്ത്യൻ 2 അധികം വൈകാതെ തന്നെ പുനരാരംഭിക്കും  എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. കമൽ ഹാസൻ സേനാപതി എന്ന റോൾ ചെയ്യുമ്പോൾ ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് കാജൽ അഗർവാൾ ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നും ഇന്ദ്രജിത് സുകുമാരനും ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

കാർത്തിക് നരെയ്ൻ ഒരുക്കിയ നരകാസുരൻ എന്ന തമിഴ് ചിത്രത്തിൽ ഇന്ദ്രജിത് അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രം ഇത് വരെ റിലീസ് ചെയ്തിട്ടില്ല. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ ആണ് ഇന്ദ്രജിത്തിന്റെ ഇനി വരാൻ പോകുന്ന റിലീസ്. ഷാജി കൈലാസ് നിർമ്മിക്കുന്ന താക്കോൽ എന്ന ചിത്രവും ഇന്ദ്രജിത്തിന്റേതായി പുറത്തു വരാൻ ഉണ്ട്. ഇന്ത്യൻ 2 ഇൽ കമൽ ഹാസനോടൊപ്പം ഒരു ബോളിവുഡ് താരവും ഉണ്ടാകും എന്നുള്ള സൂചനകൾ വന്നിരുന്നു. അതുപോലെ തന്നെ തമിഴിൽ നിന്ന് ചിമ്പുവും ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയി മറ്റൊരു നിർമ്മാതാവ് കൂടി ഉടൻ എത്തും എന്നാണ് സൂചന. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.