En Anpe Neeli Movie Song
മമ്ത മോഹൻദാസിന് കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. അവസാനമായി മമ്തയുടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാർബൺ. ഏറെ വ്യത്യസ്ത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് മമ്ത നീലിയിൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഹൊറർ ചിത്രങ്ങൾ ധാരാളമുണ്ട്, പൃഥ്വിരാജ് ചിത്രം എസ്രക്ക് ശേഷം സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കാൻ ഒരുങ്ങുന്ന മറ്റൊരു ഹൊറർ ചിത്രമാണ് ‘നീലി’. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായ ‘കള്ളിയങ്കാട്ടു നീലി’ എന്ന ചിത്രത്തെ ഓർമിപ്പിക്കുന്ന ഒരു ടൈറ്റിൽ കൂടിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
നീലിയിലെ ആദ്യ ഗാനം സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയുണ്ടായി. ‘എൻ അൻപേ’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുകയും മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോംബെ ജയശ്രീയാണ്. ഹരി നാരായണന്റെ വരികൾക്ക് ശരത്താണ് സംഗീതം നൽകിയിരിക്കുന്നത്. മമ്തയും ബാലതാരമായ മിയയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. നീലിയുടെ ഔഡിയോ ലോഞ്ച് ഈ അടുത്താണ് നടന്നത്, മലയാളത്തിലെ പ്രമുഖ സംവിധായകരായ ജോഷി, മധുപാൽ, സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ മറ്റ് ഗാനങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.
നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. ചിത്രത്തിൽ അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൻ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.