[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന്റെ ഫെസ്റ്റിവൽ എന്റർട്ടയിനറായ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ടീസർ ഇന്നത്തുന്നു!!

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ‘അബ്രഹാമിന്റെ സന്തതികൾ’ക്ക് ശേഷം വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’.അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായിയെത്തുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിൽ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ഹാസ്യത്തിനും, പ്രണയത്തിനും വൈകാരിക രംഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ചിത്രത്തിന് സാധിച്ചു.

‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് രാത്രി 7 മണിക്ക് മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിടും. ഏറെ വ്യത്യസ്തമായ ഒരു ടീസറാണ് അണിയറയിൽ ഒരുങ്ങുന്നതെനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഹരി എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചായിരിക്കും ടീസർ എന്നും സൂചനയുണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ പ്രിയങ്കരനായ വ്യക്തിയായിട്ടാണ് ചിത്രത്തിൽ ഉടനീളം മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഒരു യുവാവിന്റെ ബ്ലോഗ് എഴുത്തിലെ കേന്ദ്ര കഥാപാത്രമാണ് മമ്മൂട്ടിയെന്നും സൂചനയുണ്ട്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ടീസർ തന്നെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.