ഷഹദ് നിലമ്പുർ സംവിധാനം ചെയ്യുന്ന “അനുരാഗം” എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടരങ്ങേറ്റം കുറിച്ച ഷഹദ് നിലമ്പൂരിന്‍റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് അനുരാഗം. ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന തുടങ്ങി ഒരു വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, വൺ സൈഡ് ലൗവേഴ്സ് ആന്തം എന്ന ടാഗ് ലൈനോട് കൂടി എത്തിയ ഒരു ഗാനം, ഒരു ടീസർ എന്നിവയൊക്കെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം, ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുത്തൻ മെലഡി റിലീസ് ചെയ്തിരിക്കുകയാണ്. താൻ സംവിധാനം ചെയ്തിട്ടുള്ള പ്രണയ ചിത്രങ്ങളിലെ നായകന്മാരെ അനുസ്മരിപ്പിച്ചു കൊണ്ട് ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോ ആയി ഈ ഗാനത്തിലെത്തുന്നത് ഗൗതം വാസുദേവ് മേനോനാണ്. “യെഥുവോ ഒൺട്ര്” എന്ന വരികളോടെ തമിഴിൽ ഒരുക്കിയിരിക്കുന്ന ഈ പ്രണയ ഗാനത്തിൽ ഗൗതം മേനോനോടൊപ്പം ലെനയും ഉണ്ട്. ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജാണ്. വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ഈ സിനിമയുടെ എഡിറ്റിങ്ങ് നിർവഹിച്ചത് ലിജോ പോളും ഇതിനു ക്യാമറ ചലിപ്പിച്ചത് സുരേഷ് ഗോപിയുമാണ്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.