സിജു വിൽസൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമിപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഏദനിൽ മധുരം നിറയും എന്ന വരികളോടെ തുടങ്ങിയിരിക്കുന്ന ഈ പ്രണയ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ, പാടിയിരിക്കുന്നത് സന മൊയ്‌തുട്ടി എന്നിവരാണ്. പ്രകാശ് അലെക്‌സാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. നേരത്തെ ഇതിലെ രണ്ടു പാട്ടുകൾ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. പറ പറ പാറു പെണ്ണെ, കായലോണ്ട് വട്ടം വരച്ചേ എന്നിവയാണ് ആ ഗാനങ്ങൾ. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പുതിയ ഗാനത്തിൽ സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അതിമനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഒരു പ്രണയഗാനമായാണ് ഇതൊരുക്കിയിരിക്കുന്നത്.
ഈ ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിനെന്ന കഥാപാത്രമായാണ് സിജു വിത്സനെത്തുന്നത്. കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് വരയനെന്ന ഫീലാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി യാണ് നിർമ്മിച്ചിരിക്കുന്നത്. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരുമഭിനയിച്ചിട്ടുണ്ട്. രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണിപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി താൻ കാത്തിരുന്ന സമയത്താണ് ‘വരയൻ’ തന്നെ തേടി വന്നതെന്നും തനിക്കു മുന്നിലേക്ക് വന്ന തിരക്കഥകളിൽ വളരെയധികം ആകർഷണം തോന്നിയ സിനിമയാണ് വരയനെന്നും സിജു വിൽസൺ പറഞ്ഞിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.