[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

എ പടം കാണുക മാത്രമല്ല, വിറ്റു കാശാക്കിയിട്ടുമുണ്ട്; തുറന്നു പറഞ്ഞു ധ്യാൻ ശ്രീനിവാസൻ; വീഡിയോ കാണാം..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന മലയാള സിനിമാ താരം, നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസനാണ്. അദ്ദേഹം പ്രധാന വേഷത്തിലഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന ഉടൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ധ്യാൻ കൊടുത്ത അഭിമുഖങ്ങളിൽ അദ്ദേഹം നടത്തുന്ന രസകരമായ തുറന്നു പറച്ചിലുകളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഇപ്പോഴിതാ ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിലും ധ്യാൻ പറഞ്ഞ കാര്യങ്ങൾ വമ്പൻ ഹിറ്റായി മാറുകയാണ്. ഉടൽ എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയത് കൊണ്ട് തന്നെ, ധ്യാൻ ജീവിതത്തിൽ ആദ്യമായി കണ്ട എ പടം ഏതാണെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഏതോ ഒരു ഇംഗ്ലീഷ് പടമായിരുന്നു അതെന്നു പറഞ്ഞ ധ്യാൻ, അതിനു ശേഷം നടത്തിയ വെളിപ്പെടുത്തലാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്.

അന്ന് എ പടം കണ്ടതിനേക്കാൾ കൂടുതൽ, താനും ഒരു സുഹൃത്തും എ പടം ക്രെഡിറ്റ് കാർഡുപയോഗിച്ചു വാങ്ങിച്, അത് സിഡിയിൽ കോപ്പി ചെയ്തു സ്‌കൂളിൽ വിറ്റിട്ടുണ്ടെന്നും, ദിവസം മുന്നൂറു രൂപ വരെ അങ്ങനെ സമ്പാദിച്ചിട്ടുണ്ടെന്നുമാണ് ധ്യാൻ വെളിപ്പെടുത്തുന്നത്. ഏതായാലും ധ്യാനിന്റെ ഈ രസകരമായ തുറന്നു പറച്ചിൽ ഇപ്പോൾ സൂപ്പർ ഹിറ്റായാണ് മുന്നോട്ടു പോകുന്നത്. മെയ് ഇരുപതിനാണ് ഉടൽ എന്ന ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഒരു ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.