ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളാണ് ദുർഗാ കൃഷ്ണ. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്ന ഈ താരം അടുത്തിടെ അഭിനയിച്ച ഉടൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. കുടുക്ക് 2025 എന്ന ചിത്രമാണ് ദുർഗാ കൃഷ്ണ നായികയായി ഉടൻ റിലീസ് ചെയ്യാനുള്ളത്. മോഹൻലാൽ- പ്രിയദർശൻ- എം ടി വാസുദേവൻ നായർ ചിത്രമായ ഓളവും തീരവും, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ റാം എന്നിവയിലും ദുർഗാ കൃഷ്‌ണ അഭിനയിച്ചു. ഇപ്പോഴിതാ വനിതാ മാഗസിന് വേണ്ടിയുള്ള ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിലെ ദുർഗ്ഗയുടെ മേക്കോവറാണ് ശ്രദ്ധ നേടുന്നത്. ഗംഭീര ലുക്കിലാണ് ദുർഗ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.
വികാസ് എന്ന മേക്കപ്പ് ആര്ടിസ്റ്റാണ് ഈ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. പൃഥ്വിരാജ് സുകുമാരന്റെ നായികാ വേഷം ചെയ്തു കൊണ്ട് വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗാ കൃഷ്ണ. വിമാനത്തിന് ശേഷം, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കൂ, 21 അവർസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ച ദുർഗാ കൃഷ്ണ, വളരെ ബോൾഡായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ മടിയില്ലാത്ത കലാകാരിയാണ്. കഴിഞ്ഞ വർഷമാണ്, ഏറെക്കാലത്തെ പ്രണയത്തിനു ശേഷം ദുർഗ വിവാഹിതയായത്. അർജുൻ രവീന്ദ്രനെന്നാണ് ദുർഗ്ഗയുടെ ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് ദുർഗാ കൃഷ്ണ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.