മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ അഭിനയിച്ച ഇരുപത്തിയഞ്ചാമത്തെ ചിത്രം ഈ മാസം റിലീസ് ചെയ്യാൻ പോവുകയാണ്. കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന ഒരു തമിഴ് ചിത്രമാണ് ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ റിലീസ്. ഈ ചിത്രത്തിന്റെ ആദ്യ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത ഇതിന്റെ രണ്ടാമത്തെ ട്രൈലെർ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരു റൊമാന്റിക് ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സൂചനയാണ് ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് നൽകുന്നത്. പ്രണയവും അതിനൊപ്പം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും എല്ലാം നിറഞ്ഞ വിഷ്വൽസ് ആണ് ഈ ട്രെയ്ലറിന്റെ സവിശേഷത. റിതു വർമ്മ ദുൽകർ സൽമാന്റെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രക്ഷൻ, നിരഞ്ജനി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ദേസിങ് പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 സ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ്. കെ എം ഭാസ്കരൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നതു മസാല കോഫി എന്ന പോപ്പുലർ മ്യൂസിക് ബാൻഡും ഒപ്പം ഹർഷ വർധൻ രാമേശ്വറും ചേർന്നാണ്. ഹർഷ വർധൻ ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നതു. പ്രവീൺ ആന്റണി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനമൊരുക്കിയത് സുപ്രീം സുന്ദർ മാസ്റ്ററാണ്. ഈ വർഷത്തെ ദുൽകർ സൽമാന്റെ രണ്ടാമത്തെ റിലീസ് ആണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.