വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ട്രാൻസ്. ഈ വരുന്ന ഫെബ്രുവരി 20 നു കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ട്രാൻസ് പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുകയും ഗംഭീര പ്രതികരണം നേടിയെടുക്കുകയുമാണ്. ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും ഈ ചിത്രം തരികയെന്ന ഫീൽ ആണ് ഈ ട്രൈലെർ നൽകുന്നത്. എന്നാൽ സിനിമയുടെ കഥയെ കുറിച്ചുള്ള ഒരു സൂചന പോലും ട്രെയ്ലറിൽ നിന്ന് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൂടുതലും ഈ ചിത്രത്തിലെ കഥാപാത്രങ്ങളേയും അവരുടെ സ്വഭാവത്തെയുമൊക്കെയാണ് ഈ ട്രൈലെർ നമ്മുടെ മുന്നിലെത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒരു കംപ്ലീറ്റ് ഫഹദ് ഫാസിൽ ഷോ ആയി ട്രാൻസ് മാറുമെന്ന ഫീലാണ് ട്രൈലെർ നൽകുന്നതെന്ന് പറയാം. ആക്ഷനും ആവേശവും സസ്‌പെൻസും കോമെഡിയുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറാവും ഈ ചിത്രമെന്നും ട്രൈലെർ പറയുന്നു.
നവാഗതനായ വിൻസെന്റ് വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധായകൻ അൻവർ റഷീദ് ആണ്. അമൽ നീരദ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് ജാക്‌സൺ വിജയൻ ആണ്. പശ്ചാത്തല സംഗീതമൊരുക്കിയത് ജാക്‌സൺ വിജയനൊപ്പം സുഷിൻ ശ്യാമും ചേർന്നാണെങ്കിൽ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ പ്രഭാകർ ആണ്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ നിർവഹിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ കൂടാതെ നസ്രിയ നാസിം, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.