രണ്ട് ദിവസം മുൻപാണ് മലയാളത്തിന്റെ യുവ താരം ദുല്‍ഖർ സൽമാൻ തന്റെ പുതിയ തെലുങ്ക് ചിത്രമായ സീത രാമത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലും പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മൂന്നു ഭാഷകളിലും റിലീസ് ചെയ്തിരുന്നു. കൊച്ചിയിലെ ലുലു മാളിൽ വെച്ചായിരുന്നു ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ അരങ്ങേറിയത്. വമ്പൻ സ്വീകരണമാണ് അവിടെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ലഭിച്ചത്. ദുൽഖർ സൽമാൻ ആരാധകർ വലിയ ആവേശത്തോടെയാണ് തങ്ങളുടെ താരത്തെ സ്വീകരിക്കാൻ അവിടെയെത്തിച്ചേർന്നത്. ചിലരുടെ ആവേശം അണപൊട്ടിയൊഴുകിയപ്പോൾ, താരത്തെ നേരിട്ട് മുന്നിൽ കണ്ട ചിലർക്ക് സന്തോഷം കൊണ്ട് കണ്ണീരടക്കാനുമായില്ല. അങ്ങനെ, തന്നെ മുന്നിൽ കണ്ടു കരഞ്ഞു പോയ ഒരാരാധകനെ വേദിയിലേക്ക് കയറ്റി നെഞ്ചോട് ചേർക്കുന്ന ദുൽഖറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അത് കൂടാതെ തന്റെ ആരാധകർ വരച്ച തന്റെ ചിത്രങ്ങളും ദുൽഖർ സ്വീകരിക്കുകയും ആ ചിത്രങ്ങൾ അവിടെ വന്നവരെയെല്ലാം ഉയർത്തി കാണിക്കുകയും ചെയ്തു. സീത രാമത്തിലെ നായികയായ മൃണാൾ താക്കൂറും ദുൽഖറിനൊപ്പം അവിടെ ഉണ്ടായിരുന്നു. ആ ചടങ്ങിൽ വെച്ച്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ചാക്കോ ബോബന്റെ ദേവദൂതർ നൃത്തം അനുകരിച്ചും ദുൽഖർ സൽമാൻ കയ്യടി നേടി. ഓഗസ്റ്റ് അഞ്ചിനാണ് സീത രാമം തീയേറ്ററുകളിൽ എത്തുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ഈ പീരീഡ് റൊമാന്റിക് ഡ്രാമയിൽ രശ്‌മിക മന്ദാനയും ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാൻ അഭിനയിച്ച രണ്ടാമത്തെ മാത്രം തെലുങ്കു ചിത്രമാണ് സീത രാമം.
വീഡിയോ കടപ്പാട്: Babi Photography
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.