[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബാലരാമവർമ്മയായി കിടിലൻ ലുക്കിൽ സിദ്ദിഖ്; അഗ്നിനക്ഷത്രം വരുന്നു

മലയാളത്തിന്റെ മഹാനടന്മാരിൽ ഒരാളായ സിദ്ദിഖ് ഇപ്പോൾ തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. അഗ്നിനക്ഷത്രം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നു കഴിഞ്ഞു. ബാലരാമവർമ്മ എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ് സിദ്ദിഖ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത തെലുങ്ക് നടി ലക്ഷ്മി മൻചു നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ലക്ഷ്മിയുടെ അച്ഛനും പ്രശസ്ത തെലുങ്ക് നടനുമായ മോഹൻ ബാബുവും അഭിനയിക്കുന്നുണ്ട്. ലക്ഷ്മി മൻചുവിന്റെ മൻചു എന്റെർറ്റൈന്മെന്റ്സ്, മോഹൻ ബാബുവിന്റെ ശ്രീലക്ഷ്മി പ്രസന്ന പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രതീക് പ്രജോഷ് ആണ് ഈ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഗോകുൽ ഭാരതി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മധു റെഡ്ഢി, ഇതിനു സംഗീതമൊരുക്കുന്നത് ലിജോ കെ ജോസ് എന്നിവരാണ്.

ആദ്യമായാണ് ലക്ഷ്മിയും അച്ഛൻ മോഹൻ ബാബുവും ഒരുമിച്ചഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാൽ ലക്ഷ്മി ബാലതാരമായിരുന്നപ്പോൾ അച്ഛൻ വേഷമിട്ട ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും അച്ഛനൊപ്പം അഭിനയിക്കുന്നതിൽ മകളും, മകൾക്കൊപ്പം അഭിനയിക്കുന്നതിൽ അച്ഛനും ഏറെ അഭിമാനവും ആവേശം കൊള്ളുന്നുണ്ടെന്നു അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം മലയാള സിനിമയിലും ലക്ഷ്മി മൻചു അരങ്ങേറ്റം കുറിക്കുന്നുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന വൈശാഖ് ചിത്രം മോൺസ്റ്ററിൽ ആണ് ലക്ഷ്മി മൻചു വേഷമിട്ടത്‌. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. അഗ്നിനക്ഷത്രം സിദ്ദിഖിന്റെ രണ്ടാമത്തെ മാത്രം തെലുങ്ക് ചിത്രമാണ്. ഒൻപത് വർഷം മുൻപാണ് അദ്ദേഹം തന്റെ ആദ്യ തെലുങ്ക് ചിത്രം ചെയ്തത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.