മലയാളികളുടെ കുഞ്ഞിക്ക ആയ ദുൽഖർ സൽമാൻ മലയാളത്തിന്റെ യൂത്ത് സ്റ്റൈൽ ഐക്കൺ കൂടിയാണ്. അതുകൊണ്ടു തന്നെ ദുൽഖർ സൽമാനുമായി ബന്ധപെട്ടു എന്ത് തന്നെ വന്നാലും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവും. ഇപ്പോഴിതാ ദുൽഖറുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഏറെ ട്രെൻഡിങ് ആവുന്നത്. ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ഒരുമിച്ചു ഒരു വേദിയിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണത്. ഏതോ ഫാമിലി ഫങ്ക്ഷനിൽ വെച്ചാണ് ദുൽക്കറും ഭാര്യയും ചടുലമായ നൃത്ത ചുവടുകളുമായി ഏവരുടെയും മനം കവരുന്നത്. ഏതായാലും ഈ വീഡിയോ ദുൽഖർ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.
നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖർ സൽമാന്റെ അടുത്ത റിലീസ്. വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം അടുത്ത മാസം അവസാനത്തോടെ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ഏകദേശം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഒരു മലയാള ചിത്രവുമായി ദുൽഖർ സൽമാൻ എത്തുന്നത്. ദ്വിഭാഷാ ചിത്രമായി റിലീസ് ചെയ്ത സോളോ ആയിരുന്നു മലയാളത്തിൽ റിലീസ് ചെയ്ത അവസാനത്തെ ദുൽകർ ചിത്രം. അതിനു ശേഷം മഹാനടി എന്ന തെലുങ്കു ചിത്രവും കാർവാൻ എന്ന ഹിന്ദി ചിത്രവുമാണ്
ദുൽഖറിന്റേതായി നമ്മുടെ മുന്നിൽ എത്തിയത്. ഇപ്പോൾ രണ്ടു തമിഴ് ചിത്രവും ഒരു ഹിന്ദി ചിത്രവും അഭിനയിച്ചു പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കാൻ പോകുന്ന കുറുപ്പ് എന്ന ചിത്രമായിരിക്കും ദുൽഖറിന്റെ അടുത്ത മലയാള ചിത്രം.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.