[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അച്ഛന്റെ ആഗ്രഹം സഫലമാക്കി പൃഥ്വിരാജ്; അമ്മയുടെ അനുഗ്രഹം തേടി താരം..!

മോഹൻലാൽ നായകനായ ലുസിഫെർ എന്ന ചിത്രത്തിന്റെ സെന്സറിങ് ഇന്ന് നടക്കാൻ പോവുകയാണ്. ഇന്നലത്തെ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവിൽ ഒപ്പം എത്തിയ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സെന്സറിങ്ങിന് മുന്നേ അമ്മയുടെ അനുഗ്രഹം തേടി പൃഥ്വിരാജ് എത്തിയ കാര്യം വിശദീകരിക്കുകയാണ് പ്രൊഡക്ഷൻ കൻഡ്രോളർ ആയ സിദ്ധു പനയ്ക്കൽ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലുസിഫെർ. ഇന്നലെ രാത്രി ആണ് പൃഥ്വിരാജ് അമ്മയെ കാണാനെത്തിയത്. അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ ആയിരുന്നു ആ വരവ്. അച്ഛന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു പൃഥ്വിരാജിന് ലൂസിഫർ എന്നു പറയുന്നു സിദ്ധു പനയ്ക്കൽ.

സുകുമാരൻ സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത് എന്നും പ്രാരംഭ നടപടികൾ തുടങ്ങിയതുമാണ് എന്ന കാര്യവും സിദ്ധു പനയ്ക്കൽ ഓർത്തെടുക്കുന്നു. പക്ഷെ വിധി അതിനനുവദിച്ചില്ല എന്നു മാത്രമല്ല ആഗ്രഹം പൂർത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അമ്മയുടെ അനുഗ്രഹം വാങ്ങാൻ എത്തിയ പൃഥ്വിരാജ്, അമ്മ മല്ലിക സുകുമാരൻ എന്നിവരുടെ ഫോട്ടോയും സിദ്ധു പനയ്ക്കൽ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കു വെച്ചിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം സഫലീകരിച് അമ്മയുടെ അനുഗ്രഹം വാങ്ങാൻ തിരക്കിനിടയിൽ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ എന്നു സിദ്ധു പനയ്ക്കൽ ചോദിക്കുന്നു. മകനെ   അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി താനും എന്നു അഭിമാനത്തോടെ പറയുകയാണ് സിദ്ധു. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി, മകന്റെ പൂർത്തീകരണത്തിനും സാക്ഷി, അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി, ദൃക്‌സാക്ഷി എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

webdesk

Recent Posts

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 hours ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

4 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

4 days ago

This website uses cookies.