യുവ താരം ദുൽഖർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി സോണിലൈവിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ബോളിവുഡ് താരമായ ഡയാന പെന്റി ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ, ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ ആണ് പുറത്തു വന്നിരിയ്ക്കുന്നതു. മലയാളം അറിയാത്ത ഡയാന പെന്റിയെ ദുൽഖർ മലയാളം പഠിപ്പിക്കുന്ന വീഡിയോ ആണിത്. മലയാളത്തിലെ നാക്ക് കുഴക്കുന്ന വാക്കുകൾ ആണ് ദുൽകർ ഡയാനയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അത് ഡയാന പറയുന്നത് കേട്ട് ചിരിയടക്കാൻ കഴിയാത്ത ദുൽഖറിനെയും നമ്മുക്ക് കാണാം. മലയാളം പറയാൻ പാട് പെടുന്ന ഡയാനയും രസകരമായ ഈ പഠിപ്പിക്കൽ ആസ്വദിക്കുകയാണ്. ഈ വീഡിയോ ഡയാനയും ഇൻസ്റ്റഗ്രാം വഴി പങ്കു വെച്ചിട്ടുണ്ട്. സല്യൂട്ട് ഷൂട്ടിംഗ് ടൈം വളരെ രസകരമായിരുന്നു എന്നാണ് ഡയാന പറയുന്നത്.
പേര് മണി, പണി മണ്ണ് പണി എന്നും ആലപ്പുഴ, വാഴ എന്നുമൊക്കെയാണ് ദുൽഖർ ഡയാനയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽകർ സൽമാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, സായി കുമാർ, വിജയ കുമാർ, ഗണപതി, ബിനു പപ്പു, അലെൻസിയർ, ബോബൻ ആലുമ്മൂടൻ, ഇർഷാദ്, ദീപക് എന്നിവരും അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ തന്നെയാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.