[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മഞ്ജു വാര്യരുടെ മാസ്സ് ആക്ഷൻ ചിത്രം; നസ്സ് തുറന്ന് താരം…

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ഇത്രയും ജനപ്രീതിയുള്ള നായികാ താരം ഇന്ന് മലയാള സിനിമയിൽ വേറെയില്ല. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരെ ബോക്സ് ഓഫിസിൽ വിജയിപ്പിക്കാൻ കെൽപ്പുള്ള മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒട്ടേറെ മലയാള ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. അതിൽ പല തരത്തിൽ ഉള്ള ചിത്രങ്ങൾ ഉണ്ട്. കോമഡി ചിത്രങ്ങളും, സീരിയസ് ആയ ചിത്രങ്ങളും, ഫീൽ ഗുഡ് ചിത്രങ്ങളും അതിൽ പെടുന്നു. ഇനി ഒരു മാസ്സ് ആക്ഷൻ ചിത്രം വന്നാൽ ചെയ്യുമോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് ഈ താരം. ഓൺലൂകേർസ് മീഡിയയുമായി സംസാരിച്ചപ്പോഴാണ് മഞ്ജു ഈ കാര്യം പറയുന്നത്.

ആരെങ്കിലും ഒരു ആക്ഷൻ ചിത്രത്തിന്റെ കഥയുമായി വന്നാൽ ശ്രമിക്കാം എന്നാണ് മഞ്ജു പറയുന്നത്. അതോടൊപ്പം തന്നെ ഇപ്പോൾ സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച സ്വന്തം ചേട്ടൻ മധു വാര്യരോട് കൂടിയാണ് താനിത് പറയുന്നത് എന്നും മഞ്ജു വളരെ സരസമായി കൂട്ടിച്ചേർക്കുന്നുണ്ട്. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോൻ, മഞ്ജു വാര്യർ, അനു മോഹൻ, സൈജു കുറുപ്പ്, രഘുനാഥ് പാലേരി, സുധീഷ്, ദീപ്തി സതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ പ്രചാരണാർത്ഥമാണ് മഞ്ജുവും മധുവും അതുപോലെ ചിത്രത്തിലെ ബാലതാരവും ഓൺലൂകേർസ് മീഡിയ ആയി സംസാരിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ നേരിട്ടുള്ള റിലീസ് ആയെത്തിയ ഈ ചിത്രം മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്ന് മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി എന്നീ ബാനറുകളിൽ ആണ് നിർമ്മിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്.

ഫോട്ടോ കടപ്പാട്: Rohith K Suresh

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.